ട്രംപ് – ഷി കൂടിക്കാഴ്ചയ്ക്ക് സാധ്യത

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അടുത്തമാസം ദക്ഷിണ കൊറിയയിൽ വെച്ച് കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഏഷ്യ-പസഫിക് ഇക്കണോമിക് കോർപ്പറേഷൻ (APEC) ഉച്ചകോടിയുടെ ഭാഗമായി ജിയോങ്ജു നഗരത്തിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കാൻ സാധ്യതയുള്ളത്. വ്യാപാര, സുരക്ഷാ ബന്ധങ്ങളിൽ നിർണായകമായേക്കാവുന്ന ചർച്ചകൾ നടക്കുമെന്നാണ് വിവരം. ചൈന, ഉത്തരകൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ട്രംപിന്റെ ബന്ധം വഷളായ സാഹചര്യത്തിലാണ് നിർണായക കൂടിക്കാഴ്ച.