June 8, 2025

ഇൻഷുറൻസ് രംഗത്തെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുക

0

ഇൻഷുറൻസ് മേഖല ഇന്ത്യയിൽ പരിഷ്‌കരണത്തിന്റെ പാതയിലാണ്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡിവലപ്മെന്റ് അതോറിറ്റി (ഐ.ആർ.ഡി.എ.) യുടെ പുതിയ നിർദേശങ്ങൾ കാണിക്കുന്നതും അങ്ങനെ തന്നെ. പോളിസി ഉപഭോക്താക്കളുടെ പ്രശ്‌നപരിഹാരത്തിന് നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – എ.ഐ.) ഉപയോഗം ലക്ഷ്യമിടുകയാണ്. നിലവിൽ രോഗങ്ങൾ ഉള്ളവർക്കും ഇപ്പോൾ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാകും. പ്രായവും തൊഴിലുമൊന്നും പ്രശ്നമാവില്ല. പോളിസി രേഖകൾ 30 ദിവസത്തിനകം പരിശോധിച്ച് പോളിസി മാനദണ്ഡങ്ങളിൽ താത്പര്യമില്ലാത്തപക്ഷം പോളിസി റദ്ദാക്കാം. ഒരു വർഷവും അതിലധികവുമുള്ള ടേം പോളിസികൾക്ക് ഇതു ബാധകമാവും.

  • ക്ലെയിമുകൾ നടത്തിയിട്ടില്ലാത്ത ഒരു വർഷം കാലാവധിയുള്ള പോളിസി, ഉടമയ്ക്ക് ഏഴു ദിവസത്തെ നോട്ടീസ് നൽകി പിൻവലിക്കാം. പോളിസി നിലനിൽക്കാത്ത കാലയളവിലെ പ്രീമിയം മടക്കി ലഭിക്കും. ഒരു വർഷത്തിനു മുകളിലുള്ള ഇൻഷുറൻസിന് തത്കാലം ഇതു ബാധകമാക്കിയിട്ടില്ല.
  • പോളിസി ഉടമയ്ക്ക് നോമിനിയെ നിർദേശിക്കാൻ കഴിയും. പോളിസി നിലനിൽക്കുന്ന കാലയളവിൽ മരണം സംഭവിച്ചാൽ നോമിനിക്ക്‌ തുക ലഭിക്കും. നോമിനിയെ മാറ്റുകയും ആവാം.
  • പ്രീമിയം അടയ്ക്കുന്നതിന് 15 ദിവസത്തെ ഗ്രേസ് പീരിയഡ് ലഭ്യമാണ്. ഇതു മാസാമാസത്തിൽ പ്രീമിയം അടയ്ക്കുന്നവർക്കാണ്. അല്ലാത്തവർക്ക് (3 മാസം, അര വർഷം, ഒരു വർഷം) ഒരു മാസം ഗ്രേസ് പീരിയഡ് ലഭിക്കും. പോളിസി ആനുകൂല്യം നഷ്ടമാവാതെ പുതുക്കാൻ ഗ്രേസ് പീരിയഡിൽ സാധിക്കും. പോളിസി കാലയളവിൽ ഗഡുക്കളായി അടയ്ക്കുന്ന പ്രീമിയത്തിന് ഗ്രേസ് പീരിയഡിലും ആനുകൂല്യം ലഭിക്കും.
  • കാഷ്‌ലെസ് അംഗീകാരം ഒരു മണിക്കൂറിനുള്ളിൽ നൽകണം. ഇതിലെ കാഷ് സെറ്റിൽമെന്റ് സമയപരിധിക്കുള്ളിൽത്തന്നെ നടത്തണം. ഡിജിറ്റലായി അംഗീകാരം നൽകണം. ഒപ്പം സഹായത്തിന് ഹെൽപ് ഡെസ്‌കുകളും സ്ഥാപിക്കാൻ ഇൻഷുറൻസ് കമ്പനികൾ ബാധ്യസ്ഥരാണ്.
  • ആശുപത്രിവാസം കഴിഞ്ഞ് മൂന്നുമണിക്കൂറിനുള്ളിൽ ക്ലെയിമുകൾ സെറ്റിൽ ചെയ്യണം. ചികിത്സയിലിരിക്കുമ്പോൾ മരണമടയുന്നവരുടെ കാര്യത്തിൽ, തീരുമാനം ഉടനെ വരണം. ഒരു കാരണവശാലും മൃതദേഹത്തിന്റെ റിലീസ് വൈകിപ്പിക്കരുത്.
  • ക്ലെയിമുകൾ റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക് തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർ (ടി.പി.എ.), ഇൻഷുറൻസ് കമ്പനി എന്നിവ ആശുപത്രിയിൽനിന്ന് രേഖകൾ നേരിട്ടു ശേഖരിക്കണം. ഇതു പോളിസി ഉടമയുടെ ബാധ്യതയല്ല. തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർ ഗ്രൂപ്പിന്റെ അനുമതിയില്ലാതെ പോളിസി ക്ലെയിം നിരാകരിക്കരുത്. നിരാകരിക്കുന്നപക്ഷം, കാര്യകാരണങ്ങൾ ഉപഭോക്താവിനെ അറിയിക്കണം.
Insurance1

Leave a Reply

Your email address will not be published. Required fields are marked *