സ്വകാര്യത കേസ്; ഗൂഗിള്‍ വീണ്ടും വിവാദത്തില്‍

സ്വകാര്യതാ കേസില്‍പ്പെട്ട് ടെക് ഭീമനായ ഗൂഗിള്‍ വീണ്ടും വിവാദത്തില്‍. സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചതിന് ഗൂഗിള്‍ കുറ്റക്കാരനാണെന്ന് യുഎസ് കോടതി കണ്ടെത്തുകയും കമ്പനിക്ക് വമ്പന്‍ പിഴ ചുമത്തുകയും ചെയ്തു. ഗൂഗിളിനെതിരെ 425 മില്യണ്‍ ഡോളര്‍ ആണ് പിഴ ചുമത്തിയത്. ഉപയോക്താക്കളുടെ ഡാറ്റ ട്രാക്ക് ചെയ്തതായും അവരുടെ അനുമതിയില്ലാതെ അവരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഗൂഗിള്‍ രേഖപ്പെടുത്തിയതായും ആരോപണമുണ്ട്.