March 28, 2026

ഇന്ത്യ – ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി; പ്രധാനമന്ത്രി ടോക്കിയോയിൽ

0
202508293494420

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലെത്തി. ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര, താരിഫ് നയങ്ങളെത്തുടര്‍ന്ന് ഇന്ത്യ-യുഎസ് ബന്ധത്തില്‍ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം. പ്രധാനമന്ത്രി മോദി 15-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും. ഏഴു വര്‍ഷത്തിന് ശേഷമാണ് മോദി ജപ്പാനിലെത്തുന്നത്. പ്രധാനമന്ത്രി ഇഷിബയുമായുള്ള മോദിയുടെ ആദ്യ ഉച്ചകോടിയാണിത്.

2018 ലെ ഇന്ത്യ – ജപ്പാന്‍ ഉച്ചകോടിയിലാണ് മുമ്പ് മോദി പങ്കെടുത്തത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ടോക്കിയോയില്‍ എത്തി. ഇന്ത്യ-ജപ്പാന്‍ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനായി വൈകുന്നേരം പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തും,’ വിദേശകാര്യ മന്ത്രാലയം എക്സിൽ പോസ്റ്റ് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള നാഗരിക ബന്ധങ്ങളും സാംസ്‌കാരിക ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായിരിക്കും തന്റെ ജപ്പാന്‍ സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *