ഉത്സവകാല ട്രീറ്റുകള്‍ അവതരിപ്പിച്ച് എച്ച്‌ഡിഎഫ്സി ബാങ്ക്

കൊച്ചി: രാജ്യത്തെ മുൻനിര സ്വകാര്യ മേഖലയിലെ ബാങ്കായ എച്ച്‌ഡിഎഫ്സി ബാങ്ക് ഉത്സവകാലത്ത് കേരളത്തില്‍ ഫെസ്റ്റീവ് ട്രീറ്റ്സ് ക്യാമ്പയ്‌ൻ ആരംഭിച്ചു.വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കുമായി ബാങ്ക് ആകർഷകമായ ഓഫറുകള്‍ ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്, ഇവ 2025 സെപ്റ്റംബർ 30 വരെ സാധുവായിരിക്കും.
ഭവന വായ്പകള്‍, വ്യക്തിഗത വായ്പ, സ്വർണ്ണ വായ്പകള്‍, വാഹന വായ്പകള്‍, ബിസിനസ് വായ്പകള്‍, ബിസ് + കറന്റ് അക്കൗണ്ടുകള്‍ക്ക് ഈ പ്രധാന ഓഫറുകളില്‍ ഉള്‍പ്പെടുന്നു. കേരളത്തിലെ 400-ലധികം ശാഖകളില്‍ ഈ ഓഫറുകള്‍ തത്സമയം ലഭ്യമാണ്.