ഈ ഓണം: പ്ലാറ്റിനം ആഭരണങ്ങളോടൊപ്പം

കൊച്ചി: ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ പുതുമയുമായി പ്ലാറ്റിനം ആഭരണ വിപണി. സമൃദ്ധിയുടെയും പുതു തുടക്കത്തിന്റെയും പ്രതീകമായ പ്ലാറ്റിനത്തിന്റെ ശാശ്വതസൗന്ദര്യവും ഉയര്‍ന്ന ശുദ്ധിയും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. 95 ശതമാനം ശുദ്ധിയുള്ള പ്ലാറ്റിനം ആഭരണങ്ങള്‍ വര്‍ഷങ്ങളോളം തിളക്കം നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു.
മെന്‍ ഓഫ് പ്ലാറ്റിനം (Men of Platinum), പ്ലാറ്റിനം ഇവാറ (Platinum Evara), പ്ലാറ്റിനം ലൗ ബാന്‍ഡ്‌സ് (Platinum Love Bansd) എന്നീ ആഭരണ ശേഖരങ്ങളാണ് വൈവിധ്യമാര്‍ന്ന ഡിസൈനുകളോടെ ഈ ആഘോഷക്കാലത്ത് വിപണി കയ്യടക്കുന്നത്. പ്ലാറ്റിനം ഗില്‍ഡ് ഇന്റര്‍നാഷണല്‍ (PGI) ആഭരണ വിപണിയില്‍ പ്ലാറ്റിനത്തിന്റെ സാധ്യതകള്‍ വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചു വരികയാണ്.
ടിയുവി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പ്ലാറ്റിനം ഗില്‍ഡ് ഇന്ത്യ ഗുണനിലവാര ഉറപ്പ് പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. ‘പിടി950’ മുദ്ര, ക്വാളിറ്റി കാര്‍ഡ്, യൂണിക് ഐഡി നമ്പര്‍ എന്നിവയിലൂടെ ഓരോ ആഭരണത്തിന്റെയും യഥാര്‍ത്ഥത ഉറപ്പാക്കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഈ ഓണത്തില്‍, പ്ലാറ്റിനം ആഭരണം ഒരു വാങ്ങലിന് അതീതമായി സമൃദ്ധിയുടെ തന്നെ ആഘോഷമായി മാറുന്നു.