റെയ്‌ഡർ സൂപ്പർ സ്ക്വാഡ് എഡിഷൻ ശ്രേണിയിൽ പുതിയ മോഡലുമായി ടിവിഎസ്

കൊച്ചി: പുതിയ മോഡൽ അവതരിപ്പിച്ച് ടിവിഎസ് മോട്ടോർ. ഇരുചക്ര-മുച്ചക്ര വാഹന നിർമാണരംഗത്തെ ആഗോള മുൻനിര കമ്പനിയായ ടിവിഎസ് മോട്ടോർ കമ്പനി ടിവിഎസ് റെയ്‌ഡർ സൂപ്പർ സ്ക്വാഡ് എഡിഷൻ ശ്രേണിയിലാണ് പുതിയ മോഡൽ അവതരിപ്പിച്ചത്.
മാർവലിന്റെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളായ വോൾവറിൻ, ഡെഡ്‌പൂൾ തുടങ്ങിയവയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് നിരവധി ഫീച്ചറുകൾ ഉൾപ്പെടുത്തി ടിവിഎസ് റെയ്‌ഡർ സൂപ്പർ സ്ക്വാഡ് എഡിഷൻ രൂപല്പന ചെയ്തിരിക്കുന്നത്. എക്സ്ഷോറൂം വില 99,465 രൂപയാണ്.