സ്വര്‍ണവിലയിൽ വർധനവ്; പവന് 280 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപ വർധിച്ച് 75,120 രൂപയായി. ഗ്രാമിന് 35രൂപ വര്‍ധിച്ച് 9390 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 7710 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അതേസമയം വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 126 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. 20 ദിവസത്തിനുശേഷമാണ് സ്വര്‍ണവില വീണ്ടും 75,000 കടക്കുന്നത്. രണ്ടാഴ്ചക്കിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് സ്വർണവില ഉയർന്നത്.