August 27, 2025

ഗറില്ല 450 ക്ക് പുതിയ ഷാഡോ ആഷ് നിറം നൽകി റോയല്‍ എന്‍ഫീല്‍ഡ്

0
royal_enfield_guerrilla_450_shadow_ash_07c2eddec8

മോട്ടോര്‍സൈക്കിള്‍ നിരയെ കൂടുതല്‍ വര്‍ണ്ണാഭമാക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇപ്പോള്‍ ഗറില്ല 450 ക്ക് പുതിയ ഷാഡോ ആഷ് നിറം പുറത്തിറക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2.49 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് മോട്ടോര്‍സൈക്കിള്‍ എത്തുന്നത്. അനലോഗ്, ഡാഷ്, ഫ്ലാഷ് എന്നീ മൂന്ന് വകഭേദങ്ങളിലായി ആറ് ഷേഡുകള്‍ ഉള്‍ക്കൊള്ളുന്ന ഗറില്ല 450 യുടെ കളര്‍ ഓപ്ഷനെ ഈ പുതിയ നിറം കൂടുതല്‍ വിപുലമാക്കുന്നു.

എന്നാല്‍ ഡാഷ് വേരിയന്റിന് മാത്രമായിരിക്കും ഈ എക്സ്‌ക്ല്യൂസീവ് കളര്‍. പുതിയ ഷാഡോ ആഷ് ഓപ്ഷനില്‍ ഒരു വശത്ത് മാറ്റ് ഒലിവ് ഗ്രീനും മറുവശത്ത് മാറ്റ് ബ്ലാക്കും അടങ്ങുന്ന ഡ്യുവല്‍-ടോണ്‍ ഫ്യുവല്‍ ടാങ്കാണ് വരുന്നത്, കൂടാതെ ബ്ലാക്ക്-ഔട്ട് ഡീറ്റെയിലിംഗും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ മെക്കാനിക്കല്‍ വശങ്ങളില്‍, ഗറില്ല 450 മാറ്റമില്ലാതെ തുടരുന്നു. 40 ബിഎച്പി പവറും 40 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഹിമാലയന്‍ 450 യുമായി പങ്കിടുന്ന 452 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ തന്നെ ഇത് തുടരുന്നു. ഗറില്ല 450 യുടെ വില 2.39 ലക്ഷം മുതല്‍ 2.54 ലക്ഷം രൂപ വരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *