ബിസിസിഐയുമായുള്ള കരാറില്‍നിന്ന് ഡ്രീം 11 പിന്‍മാറുന്നു

സാമ്പത്തികം അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ചതിനെത്തുടര്‍ന്ന് ബിസിസിഐയുമായുള്ള കരാറില്‍നിന്ന് ഡ്രീം 11 പിന്‍മാറുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി 358 കോടിയുടെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് കരാറാണ് ഡ്രീം 11 കമ്പനിക്കുള്ളത്. ഇതിനായി ചർച്ചകൾ ആരംഭിച്ചതായാണ് വിവരം.
സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ ഓണ്‍ലൈന്‍ ഗെയിമിംഗ് നിയമം റിയല്‍-മണി ഗെയിമിംഗ് പ്ലാറ്റ്ഫോമുകളുടെ പ്രൊമോഷന്‍, പരസ്യം, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവ നിരോധിക്കുന്നു. 2023 ല്‍ ബിസിസിഐയുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ച ഡ്രീം11, പുതിയ ചട്ടക്കൂടിന് കീഴില്‍ സ്‌പോണ്‍സര്‍ഷിപ്പുമായി തുടരുന്നത് പ്രായോഗികമല്ലെന്ന് സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യദാതാക്കളില്‍ ഒന്നാണ് ഡ്രീം11. 2023 സാമ്പത്തിക വര്‍ഷത്തില്‍, അതിന്റെ മാതൃ കമ്പനിയായ ഡ്രീം സ്‌പോര്‍ട്‌സ് പരസ്യങ്ങള്‍ക്കും പ്രമോഷനുകള്‍ക്കുമായി ഏകദേശം 2,964 കോടി രൂപ ചെലവഴിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 37% വര്‍ധനയാണിത്.