August 20, 2025

വൻ വളർച്ച രേഖപ്പെടുത്തി സുപ്ര പസഫിക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്

0
supra1982025

കൊച്ചി: ഈ സാമ്പത്തിക വർഷത്തിലെ ആദ്യപാദകണക്കുകളിൽ വൻ വളർച്ച നേട്ടം കൈവരിച്ച് സുപ്ര പസഫിക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്. മുൻ വർഷത്തെ ആദ്യ പാദത്തിൽ നിന്നു കൈകാര്യം ചെയ്യുന്ന ആസ്‌തികളിൽ 81 ശതമാനം വർധനയുണ്ടായപ്പോൾ മൂലധന വർധന 40 ശതമാനമാണ്.

വരുമാനവർധന 130 ശതമാനം നേടിയ കമ്പനി മുൻവർഷത്തെ അപേക്ഷിച്ച് ആദ്യപാദ അറ്റാദായത്തിൽ 17 ഇരട്ടി വർധനയാണ് രേഖപ്പെടുത്തിയത്.സാമ്പത്തിക വ്യവസായ രംഗത്ത് വർഷങ്ങളുടെ പരിചയസമ്പത്തുള്ള ഒരു പ്രഫഷണൽ ടീമിന്റെ നേതൃത്വമാണ് ഇത്ര വലിയ ഒരു നേട്ടത്തിന് പിന്നിലെന്ന് മാനേജിംഗ് ഡയറക്ടർ ജോബി ജോർജ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *