ഫിക്കി വാണിജ്യ കൂടിക്കാഴ്ച 22ന്

കൊച്ചി: കൊച്ചി മാരിയറ്റ് ഹോട്ടലിൽ ഫിക്കി വാണിജ്യ കൂടിക്കാഴ്ച 22, 23 തീയതികളിൽ നടക്കും. യുഎഇയിൽ നിക്ഷേപ സാധ്യത, ഓപ്പറേഷണൽ സപ്പോർട്ട്, യുഎഇയിൽ ആയാസരഹിതമായി ബിസിനസ് നടത്താനുള്ള സാധ്യത തുടങ്ങിയവയെല്ലാം നേരിട്ട് മനസിലാക്കാനുള്ള അവസരമാണ് വാണിജ്യ കൂടിക്കാഴ്ച്‌ചയിൽ ഫിക്കി ഒരുക്കുന്നത്.
കൂടാതെ ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ചും സെഷനുകളുണ്ടാകും. യുഎഇയിൽ നിന്ന് യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ആഗോള വിപണിയിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള മാർഗനി ർദേശങ്ങളും ലഭിക്കും. പ്രവേശനം രജിസ് ട്രേഷൻ മുഖാന്തിരം.