ഔട്‌ലെറ്റുകളുടെ എണ്ണം 49,000 ആക്കാൻ ഒരുങ്ങി ഈസ്‌റ്റീ

കൊച്ചി: ഔലെറ്റുകളുടെഎണ്ണം നിലവിലെ 30,000ത്തിൽ നിന്നു 49,000 ആയി കൂട്ടാനും ചെറുകിട സംരംഭകരുടെ ഉപഭോക്തൃ ഉൽപന്നങ്ങൾക്കായി വിതരണ ശൃംഖല ലഭ്യമാക്കാനും ലക്ഷ്യമിട്ട് ഗ്രൂപ്പ് മീരാൻ കമ്പനിയായ ഈസ്റ്റീ.
നിലവിൽ 120 കോടി രൂപ വിറ്റുവരവുള്ള ചായ ബ്രാൻഡായ ഈസ്‌റ്റീ, 350 കോടി രൂപയുടെ വിറ്റുവരവ് മൂന്നു വർഷത്തിനകം ലക്ഷ്യമിട്ടാണ് വിപണി വിപുലീകരിക്കുന്നതെന്ന് ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാനും ഡയറക്‌ടർ സുബിൻ നസീൽ നവാസും വ്യക്തമാക്കി.
പുതിയ പ്രീമിയം പൊടിത്തേയില ഓണത്തോടനുബന്ധിച്ചു ‘ഈസ്റ്റീ സ്പെഷൽ’ അവതരിപ്പിക്കുകയായിരുന്നു അവർ. 22 രൂപയാണ് 100 ഗ്രാം പായ്ക്കിന് വില. പിന്നീട് 250 ഗ്രാം, 500 ഗ്രാം പായ്ക്കുകളും പുറത്തിറക്കും.ഒന്നര വർഷത്തിനകം ഔട്ലെറ്റുകളുടെ എണ്ണം 49,000 ആയി ഉയർത്തുമെന്നും നവാസ് മീരാൻ കൂട്ടിച്ചേർത്തു.