August 18, 2025

കൈത്തറി വസ്ത്രങ്ങളുടെ മെഗാ ഡിസ്‌കൗണ്ട് മേള ആരംഭിച്ചു

0
images (2) (23)

കൊച്ചി: സംസ്ഥാന കൈത്തറി വികസന കോർപറേഷൻ സംഘടിപ്പിക്കുന്ന കൈത്തറി വസ്ത്രങ്ങളുടെ മെഗാ ഡിസ്കൗണ്ട് മേള നഗരസഭ സ്‌ഥിര സമിതി അധ്യക്ഷ സി.ഡി.വത്സലകുമാരി ഉദ്ഘാടനം ചെയ്തു. കൗൺസിലർ പത്മജ എസ്.മേനോൻ പ്രസംഗിച്ചു.

വിവിധ ഉൽപന്നങ്ങൾക്ക് 40% മുതൽ 70% വരെ ഡിസ്കൗണ്ടും യുപിഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പെയ്മെന്റുകൾക്ക് 10% അധിക ഡിസ്കൗണ്ടും മേളയിൽ ലഭ്യമാണ്. എറണാകുളം കെപിസിസി ജംക്ഷനിലെ ഹാൻവീവ് ഷോറൂമിൽ നടക്കുന്ന മേള സെപ്റ്റംബർ 4 ന് അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് 9446716109.

Leave a Reply

Your email address will not be published. Required fields are marked *