ഇരുചക്രവാഹന വായ്പാ വിതരണം ആരംഭിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്ക് കെ.ടി.സി. മോട്ടോഴ്സിന്റെ സഹകരണത്തോടെ ഇരുചക്ര വാഹനവായ്പാവിതരണം തുടങ്ങി. ബാങ്ക് പ്രസിഡന്റ് കെ.രാജീവൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വി.പി.മോഹനൻ അദ്ധ്യക്ഷനായ ചടങ്ങിൽ ഭരണ സമിതി അംഗങ്ങളായ ആർ.വി അബ്ദുള്ള, സുരേഷ് കീഴന, ബാബു കാരയില്‍ സി.ഡി.എസ്. ചെയർപേഴ്സണ്‍ ഇ. ശ്രീജയ, ബേങ്ക് സെക്രട്ടറി ഇൻ ചാർജ് കെ. അഖില്‍, കെ.സി. രന്യ, ടി.ഇ. രസ്ന, പി. സൗമ്യ, വി.പി.ദാനീഷ്, കെ.ടി.സി മോട്ടോഴ്സ് പ്രതിനിധികളായ അമല്‍, നിധിൻ ഹേമന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.