മൈജി ഫ്യൂച്ചർ ഷോറൂം മൂവാറ്റുപുഴയിൽ പ്രവർത്തനമാരംഭിച്ചു

കൊച്ചി: മൂവാറ്റുപുഴയിൽ മൈജി ഫ്യൂച്ചർ ഷോ റൂമിന്റെ ഉദ്ഘാടനം നടി ഭാവന നിർവഹിച്ചു. ചടങ്ങിൽ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ മുഖ്യാതിഥിയായിരുന്നു.മൂവാറ്റുപുഴ മാർക്കറ്റിനു സമീപം വൺവേ ജംഗ്ഷനിൽ ചെറുകപ്പിള്ളിയിൽ അവന്യൂവിലാണ് ഷോറൂം തുടങ്ങിയിരിക്കുന്നത്. ഡിജിറ്റൽ ഗാഡ്‌ജറ്റ്സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി ഐറ്റംസ്, സ്മോൾ അപ്ലയൻസസ് തുടങ്ങിയവ ഈ വിശാലമായ ഷോറൂമിൽ ലഭ്യമാണ്.
വമ്പൻ ഉദ്ഘാടന ഓഫറുകൾ കൂടാതെ മൈജി ഓണം മാസ് ഓണം ഓഫറിൻ്റെ ഭാഗമായുള്ള 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്ക്‌കൗണ്ടുകളും നേടാനുള്ള അവസരംകൂടി ഉപയോക്താക്കൾക്ക് ലഭിച്ചു.ഉദ്ഘാടനത്തിനൊപ്പം ‘മൈജി ഓണം മാസ്സ് ഓ ണം സീസൺ-3’ യുടെ രണ്ടാമത്തെ നറുക്കെടുപ്പും നടന്നു.
മായ ബോസ് (ബ്രാഞ്ച്- കോതമം ഗലം ഫ്യൂച്ചർ), അർജിത്ത് (ബ്രാഞ്ച്- കുറ്റ്യാടി ഫ്യൂച്ചർ) തുടങ്ങിയവർക്ക് കാറുകളും, നഹ്മ (ബ്രാഞ്ച്-കുറുപ്പം റോഡ് മൈജി), സൈന (ബ്രാഞ്ച്- നടക്കാവ് ഫ്യൂച്ചർ) തുടങ്ങിയവർക്ക് ഒരു ലക്ഷം രൂപ വീതവും, അൻസിയ ജമാലുദീൻ (ബ്രാഞ്ച്- വളാഞ്ചേരി ഫ്യൂച്ചർ) ന് ഇന്റർനാഷ ണൽ ട്രിപ്പും, എ.എസ്. ഷബിൻ (ബ്രാഞ്ച്-കാ ഞ്ഞങ്ങാട്, ഫ്യൂച്ചർ), ഷാദിൻ മുബഷീർ (ബ്രാ ഞ്ച്- അരീക്കോട് ഫ്യൂച്ചർ) എന്നിവർക്ക് സ്കൂട്ടറും പത്മിനി (ബ്രാഞ്ച്- ബൈപാസ് റോഡ് മൈ ജി), അരുൺ മുരുഗൻ ( ബ്രാഞ്ച്- നടക്കാവ് ഫ്യൂച്ചർ) എന്നിവർക്ക് ഗോൾഡ് കോയിനും ലഭിച്ചു.