ഐസിഎല്‍ ഫിൻകോര്‍പ് കൊച്ചിയിലേക്ക്

കൊച്ചി: ഐസിഎല്‍ ഫിൻകോര്‍പ് കൊച്ചിയിലേക്ക്കൊച്ചി: കൊച്ചിയില്‍ പുതിയ കോർപ്പറേറ്റ് ഓഫീസ് അനക്സുമായി ഐസിഎല്‍ ഫിൻകോർപ്. ഓഗസ്റ്റ് 17 ന് (ഞായറാഴ്ച) വൈകിട്ട് 4.15 ന് ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിക്കും. ഓഫിസ് കൊച്ചി ഇടപ്പള്ളിയില്‍ ഒബ്രോണ്‍ മാളിന് എതിർ വശത്തായി സ്ഥിതി ചെയ്യുന്ന ജെയിൻ ചേംബേഴ്‌സ് ബില്‍ഡിംഗിന്‍റെ ഒന്നാം നിലയിലാണ്.
തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ഒഡീഷ, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ ബ്രാഞ്ചുകള്‍ വ്യാപിപ്പിച്ച് ഐസിഎല്‍ ഫിൻകോർപ് ഇന്ത്യയൊട്ടാകെ ബ്രാഞ്ചുകള്‍ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പില്ലാണ്.
ഹൈബി ഈഡൻ എം പി, ഉമാ തോമസ് എംഎല്‍എ, ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഎംഡി അഡ്വ.കെ.ജി അനില്‍ കുമാർ, ഐ സിഎല്‍ ഫിൻകോർപ്പിന്‍റെ ഹോള്‍ടൈം ഡയറക്ടറും സി ഇ ഒ യുമായ ഉമ അനില്‍കുമാർ, കെ. ചന്ദ്രൻ പിള്ള ചെയർമാൻ ജിസിഡിഎ, വാർഡ് കൗണ്‍സിലർ ശാന്താ വിജയൻ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.