August 18, 2025

സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം 1,10,000 രൂപവരെ വർദ്ധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം

0
images (2) (12)

തിരുവനന്തപുരം: സർക്കാർ അഭിഭാഷകരുടെ വേതനം ഉയർത്താൻ മന്ത്രിസഭാ തീരുമാനം. ജില്ലാ ഗവണ്‍മെന്റ് പ്ലീഡർ/പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡ/അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവണ്‍മെന്റ് വർക്ക് തുടങ്ങിയവരുടെ പ്രതിമാസ വേതനം ഉയർത്താനാണ് തീരുമാനം.

യഥാക്രമം 87,500 രൂപയില്‍നിന്ന് 1,10,000 രൂപയായും 75,000 രൂപയില്‍ നിന്ന് 95,000 രൂപയായും 20,000 രൂപയില്‍ നിന്ന് 25,000 രൂപയായുമാണ് കൂട്ടുക. 2022 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *