ഹാരിയറിനും സഫാരിക്കും പുതിയ അഡ്വഞ്ചർ എക്സ് പേഴ്സോണ പതിപ്പ് പുറത്തിറക്കി

കൊച്ചി: മുൻനിര എസ്യുവി നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ മുൻനിര എസവികളായ ടാറ്റ ഹാരിയർ, ടാറ്റ സഫാരി തുടങ്ങിയവയുടെ പുത്തൻ അഡ്വഞ്ചർ എക്സ് പേഴ്സോണ പതിപ്പ് പുറത്തിറക്കി. ഈ സെഗ്മെന്റിൽ ആദ്യമായി എത്തുന്ന പല സവിശേഷതകളും ഹാരിയറിന്റെയും സഫാരിയുടെയും അഡ്വഞ്ചർ പേഴ്സോണയിൽ കാണാൻ സാധിക്കും.
പുതിയ പതിപ്പുകൾ പ്രവർത്തിക്കുന്നത് 2.0 ലിറ്റർ ക്രയോടെക് ഡീസൽ എൻജിനിൽ ആണ്. 18.99 ലക്ഷം രൂപ പ്രാരംഭവിലയിൽ ഹാരിയർ അഡ്വഞ്ചർ എക്സ്സും സഫാരി അഡ്വഞ്ചർ എക്സ് പ്ലസ് പേഴ്സോണ 19.99 ലക്ഷം രൂപ പ്രാരംഭവിലയിലും ലഭ്യമാകും. ഇതിനൊപ്പം മികച്ച വിലയിൽ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട മൂല്യം വാഗ്ദാനം ചെയ്യുന്ന പുതിയ പ്യുവർ എക്സ് പേഴ്സോണയും ഈ നിരയിൽ വരുന്നു. സഫാരി പ്യൂർ എക്സസ് വേരിയൻ്റ വില 18,49,000 രൂപയിലും ഹാരിയർ പ്യൂർ എക്സ് വേരിയന്റ് വില 17,99,000 രൂപയിലും തുടങ്ങുന്നു.