August 9, 2025

ഓണം അവധി യാത്ര: നേരത്തെ ബുക്ക്‌ ചെയ്‌താൽ ഇളവ്

0
MD

indigo airlines

ഓണക്കാലം അടുക്കുന്നതോടെ പ്രധാനപ്പെട്ട നഗരങ്ങളിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ എല്ലാവരും തന്നെ നാട്ടിൽ ഏതാണ് ആഗ്രഹിക്കുന്ന സമയമാണ്. വിമാനത്തിലും ട്രെയിനിലുമൊക്കെ ടിക്കറ്റുകൾ ലഭിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. സെപ്റ്റംബര്‍ നാലു മുതല്‍ ഏഴ് വരെയാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത്.

ആഗസ്റ്റ് 29 തുടങ്ങി ആഡംബര സ്വകാര്യ ബസുകളില്‍ ഏകദേശം 2,500 രൂപയ്ക്ക് ടിക്കറ്റുകള്‍ ലഭ്യമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3,500 രൂപ മുതല്‍ 5,200 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നത്. അതേസമയം ആഘോഷത്തോടടുക്കുമ്പോൾ ഈ നിരക്കിൽ വർധനവ് ഉണ്ടായേക്കും.

ബംഗളൂരു, ചെന്നൈ തുടങ്ങിയവിടങ്ങളില്‍ നിന്ന് ഏകദേശം 3,000 രൂപയ്ക്ക് വിമാന ടിക്കറ്റുകളും ലഭ്യമാണ്. ഇൻഡിഗോ മാത്രം കൊച്ചിയിൽ നിന്ന് ബംഗളൂരു, ഹൈദരാബാദ്, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലേക്ക് 24 അധിക സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എയര്‍ലൈനുകള്‍ സർവീസുകളുടെ എണ്ണം കൂട്ടിയതാണ് നിരക്കില്‍ പ്രതിഫലിക്കുന്നത്. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് നിരക്ക് കുറവിന്റെ ഗുണം ലഭിക്കുന്നത്. കേരള, കർണാടക സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ 950 രൂപ നിരക്കിൽ പ്രത്യേക സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *