August 9, 2025

ബിയു4 ഓട്ടോ കേരള വിപണിയിൽ അവതരിപ്പിച്ചു

0
bu4982025

കൊച്ചി: ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ബിയു4 ഓട്ടോ കേരള വിപണിയിൽ അവതരിപ്പിച്ചു. ഗുജറാത്ത് ആസ്ഥാനമായി തുടങ്ങിയ ബിയു4, എക്‌സ്‌ക്ലൂസീവ് ഡീലർഷിപ്പ് കൊച്ചിയിൽ ആരംഭിച്ചു.

ഷോറൂം ഉദ്ഘാടനം സ്ഥാപകനും മാനേജിംഗ് ഡയറക്‌ടറുമായ ഉർവിഷ്ഷാ നിർവഹിച്ചു. ഇ-ഗ്ലോബ് എന്റ്റർപ്രൈസസാണ് ബിയു4ന്റെ കേരളത്തിലെ ഔദ്യോഗിക വിതരണക്കാരും കൊച്ചി എക്സ്‌ക്ലൂസീവ് ഷോറൂം ഡീലറും.ഷൈൻ, സ്റ്റാർ, ഡോഡോ തുടങ്ങിയ മൂന്ന് ലോ സ്പ‌ീഡ് മോഡലുകളും ഹൈ സ്‌പീഡ് വേരിയന്റായ ഫീനിക്സുമാണ് ബിയു4 വിപണിയിലിറക്കിയത്. അതെസമയം സെപ്റ്റംബറിൽ പുതിയ ബൈക്കുകളും മോപ്പഡുകളും വിപണിയിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *