സ്വർണവിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 75,560 രൂപയും ഗ്രാമിന് 9445 രൂപയുമായി വില കുറഞ്ഞു. ഒരാഴ്ച തുടർച്ചയായി വില കുതിച്ച് കയറിയതിന് പിന്നാലെയാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്.18 കാരറ്റ് സ്വര്‍ണ വിലയിലും കുറവുണ്ട്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,755 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 125 രൂപയിലാണ് കച്ചവടം.