കൊച്ചി: നടപ്പു സാമ്പത്തിക വർഷം ആദ്യപാദത്തിൽ പാസ്പോർട്ട് സേവന കമ്പനിയായ ബിഎൽഎസ് ഇൻ്റർനാഷണലിന് നികുതിക്ക് ശേഷമുള്ള ലാഭത്തിൽ 49.8 ശതമാനത്തിന്റെ വർധനവ്. ഇതേ കാലയളവിൽ കഴിഞ്ഞ വർഷം 120.8 കോടി രൂപയായിരുന്ന അറ്റാദായം ഈ പാദത്തിൽ 181 കോടി രൂപയായി ഉയർന്നതായും അ ധികൃതർ അറിയിച്ചു.