August 6, 2025

70 കോടിയിലധികം ഇടപാടുകൾ; ചരിത്രനേട്ടം കൈവരിച്ച് UPI

0
UPI (1)

ഡിജിറ്റൽ ഇടപാടുകളിൽ റെക്കോർഡ് കൈവരിച്ച് യൂണിഫൈഡ് പേയ്‌മെൻ്റ്സ് ഇൻ്റർഫേസ്. 2025 ഓഗസ്റ്റ് 2-ന് ഒറ്റ ദിവസംകൊണ്ട് 70 കോടിയിലധികം ഇടപാടുകൾ എന്ന ചരിത്രനേട്ടം യുപിഐ സ്വന്തമാക്കി. യുപിഐയുടെ വളർച്ച അതിശയിപ്പിക്കുന്നതാണ്. 2023-ൽ പ്രതിദിനം ഏകദേശം 35 കോടി ഇടപാടുകളാണ് നടന്നിരുന്നത്. എന്നാൽ, 2024 ഓഗസ്റ്റിൽ ഇത് 50 കോടി കവിഞ്ഞു ഇപ്പോൾ 70 കോടിയും മറികടന്നു. 2026 ഓടെ പ്രതിദിന ഇടപാടുകൾ 100 കോടിയിൽ എത്തിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *