പെട്രോളിയം ഇറക്കുമതിയിൽ യുഎസിനെതിരെ ചൈന

എണ്ണ വിഷയത്തില്‍ യുഎസിനെ എതിര്‍ത്ത് ചൈന. റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും. ഇക്കാര്യത്തിൽ ചൈനയുടെ ദേശീയ താല്‍പര്യങ്ങള്‍ നോക്കിയാകും നടപടിയെന്നാണ് ചൈനയുടെ നിലപാട്. ചൈനയ്ക്ക് മേല്‍ അമേരിക്ക 100 ശതമാനം തീരുവ ഏര്‍പ്പെടുത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുമ്പോഴും റഷ്യയുമായി അമേരിക്ക വിയോജിപ്പിൽ തന്നെയാണ്. എന്നാൽ അമേരിക്കയ്ക്കെതിരെ പ്രതിരോധ മേഖലയിൽ പിടിമുറുക്കാനാണ് ചൈന ശ്രമിക്കുന്നത്. അമേരിക്കന്‍ പ്രതിരോധ മേഖലയ്ക്കാവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഘടകങ്ങള്‍ക്ക് നിലവില്‍ ചൈനീസ് നിയന്ത്രണം ഭീഷണിയാണ്.