രാജ്യത്ത് ആദ്യത്തെ ചാര്‍ജിംഗ് സൗകര്യവുമായി ടെസ്ല

രാജ്യത്ത് ആദ്യത്തെ ചാര്‍ജിംഗ് സൗകര്യവുമായി ആഗോള ഇലക്ട്രിക് വാഹന ഭീമൻ ടെസ്ല. ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ വണ്‍ ബികെസിയിലാണ് അദ്യത്തെ ചാര്‍ജിംഗ് സൗകര്യം കമ്പനി സ്ഥാപിച്ചത്. ടെസ്ല ചാര്‍ജിംഗ് സ്റ്റേഷനില്‍ നാല് വി4 സൂപ്പര്‍ചാര്‍ജിംഗ് സ്റ്റാളുകളും നാല് ഡെസ്റ്റിനേഷന്‍ ചാര്‍ജിംഗ് സ്റ്റാളുകളും ഉണ്ടെന്ന് കമ്പനി അറിയിച്ചു.
സെപ്റ്റംബര്‍ പാദത്തോടെ ലോവര്‍ പരേല്‍, താനെ, നവി മുംബൈ എന്നിവിടങ്ങളില്‍ ഓരോന്ന് വീതം ഉള്‍പ്പെടെ മൂന്ന് സൗകര്യങ്ങള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു. ജൂലൈ 15 ന് 59.89 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന മോഡല്‍ വൈ -യെ പുറത്തിറക്കിക്കൊണ്ട് ടെസ്ല ഇന്ത്യയില്‍ തങ്ങളുടെ ആദ്യ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു.