August 3, 2025

റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരും

0
DFOOOE4MJVJ4FM3WMKLFSZE5FQ

റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ രാജ്യത്തെ എണ്ണ ശുദ്ധീകരണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതോ സ്വകാര്യ ഉടമസ്ഥതയിലുള്ളതോ ആയ ശുദ്ധീകരണ കമ്പനികള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട സ്രോതസ്സുകളില്‍ നിന്ന് എണ്ണ വാങ്ങാന്‍ നിലവില്‍ അനുവാദമുണ്ട്.

കൂടാതെ ക്രൂഡ് ഓയില്‍ വാങ്ങുന്നത് അവര്‍ എടുക്കുന്ന വാണിജ്യ തീരുമാനമായി തുടരുന്നുവെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. മോസ്‌കോയില്‍നിന്ന് എണ്ണ വാങ്ങുന്നതില്‍ യൂറോപ്യന്‍ യൂണിയനും യുഎസും ഇന്ത്യയുടെ റിഫൈനറികളെ ഒറ്റപ്പെടുത്തിയിരുന്നു.റഷ്യന്‍ എണ്ണ വാങ്ങലുകള്‍ കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യുന്നത് ഇന്ത്യയെ വീണ്ടും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ നിര്‍ബന്ധിതരാക്കും. ഇതിന് ചെലവ് കൂടുതലാണ്. ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *