കൗമാരക്കാര്‍ക്ക് യൂട്യൂബിന് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ

കുട്ടികൾക്കിടയിൽ ഓൺലൈൻ സുരക്ഷ ഉറപ്പാകുന്നതിന്റെ ഭാഗമായി യൂട്യൂബിന് വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ. കുട്ടികളെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങൾ യൂട്യൂബിലുണ്ടെന്നും ഇവ അപകടങ്ങൾ സൃഷ്ടിക്കുമെന്നും കണ്ടെത്തിയതിന്റെ ഭാഗമായാണ് വിലക്ക്. ഡിസംബറിൽ വിലക്ക് നിലവിൽ വരും. പതിനാറ് വയസ്സിൽ താഴെയുള്ളവർക്ക് യൂട്യൂബിൽ വിഡിയോകൾ കാണാനാകും എന്നാൽ മറ്റുള്ളവർക്ക് ശിപാർശ ചെയ്യാനോ,വിഡിയോകൾ പോസ്റ്റ് ചെയ്യാനോ, കമന്റ് ഇടാനോ സാധിക്കില്ല.
മാതാപിതാക്കൾക്ക് കുട്ടികളെ വീഡിയോ കാണിക്കുന്നതിൽ നിലവിൽ പരിമിതികളൊന്നുമില്ല. ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ മനസികാരോഗ്യത്തിനാണ് മുൻഗണന നൽകുന്നതെന്നും, ഓൺലൈൻ തട്ടിപ്പുകൾ ,സൈബർ ബുള്ളിയിങ് , അമിത സ്ക്രീൻ ടൈം എന്നിവ കുട്ടികളുടെ സ്വഭാവത്തെ പോലും ബാധിക്കുമെന്നുമുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് പറയുന്നു.