ദീക്ഷാരംഭ് 2025; മെട്രോയ്ക്ക് എആർ അധിഷ്‌ഠിത ഭാഗ്യചിഹ്‌നങ്ങളുമായി ജെയിൻ വിദ്യാർഥികൾ

കൊച്ചി: ദീക്ഷാരംഭ് 2025 ഭാഗമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ കൊച്ചി മെട്രോയുടെ പ്രമേയത്തെ അടിസ്ഥാനമാക്കി തയാറാക്കിയ എആർ അധിഷ്‌ഠിത ഭാഗ്യചിഹ്‌നങ്ങൾ ശ്രദ്ധേയമായി. കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്റയ്ക്ക് ക്യാമ്പസിൽ നടന്ന ചടങ്ങിൽ ചിഹ്‌നങ്ങൾ കൈമാറി.കൊച്ചി മെട്രോയുടെയും കൊച്ചി വാട്ടർ മെട്രോയുടെയും തനിമയും നഗരത്തിൻ്റെ സാംസ്കാരിക പൈതൃകവും പ്രതിഫലിക്കുന്ന ഭാഗ്യചിഹ്‌നങ്ങളാണ് വിദ്യാർഥികൾ വികസിപ്പിച്ചത്. ഇതിനായി ജനറേറ്റീവ് എഐ ടൂളുകളിൽ ഇവർക്ക് പ്രത്യേക പരിശീലനവും കൊടുത്തിരുന്നു.ബിഎ ഇന്ററാക്ടീവ് ഗെയിം ആർട്ട്, ഡിസൈൻ ആൻഡ് ഡെവലപ്മെൻ്റ് രണ്ടാംവർഷ വിദ്യാർഥികളാണു ഭാഗ്യചിഹ്നങ്ങൾക്കു ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ ഡിജിറ്റൽ രൂപം നൽകിയത്.
ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്, പ്രോ- വൈസ് ചാൻസലർ ഡോ.ലത, നെതർലൻഡ്‌സിലെ മുൻ ഇന്ത്യൻ അംബാസഡറും ഫ്യൂച്ചർ കേരള മിഷൻ ചെ യർമാനുമായ പ്രഫ. വേണു രാജാമണി തുടങ്ങിയവരും ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനത്തിൽ പങ്കെടുത്തു.