എയര്‍ ന്യൂസിലൻഡ് മേധാവിയായി ഇന്ത്യൻ വംശജൻ നിഖില്‍ രവിശങ്കർ

കൊച്ചി: എയർ ന്യൂസിലൻഡിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യൻ വംശജനായ നിഖില്‍ രവിശങ്കറിനെ നിയമിച്ചു. എയർലൈനിന്‍റെ ചീഫ് ഡിജിറ്റല്‍ ഓഫീസറാണ് നിലവില്‍ നിഖിൽ രവിശങ്കർ.ഒക്ടോബർ 20ന് ഗ്രെഗ് ഫോറാന്‍റെ പിൻഗാമിയായി നിഖില്‍ സ്ഥാനമേറ്റെടുക്കും.
അഞ്ചു വർഷമായി ന്യൂസിലൻഡ് എയർലൈനില്‍ സേവനം ചെയ്യുന്ന നിഖില്‍ രവിശങ്കർ ഡിജിറ്റല്‍ ഇൻഫ്രാസ്ട്രക്ചർ, ഉപഭോക്തൃ സേവനങ്ങള്‍, ലോയല്‍റ്റി സംവിധാനങ്ങള്‍ തുടങ്ങിയവയുടെ ആധുനികവത്കരണത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.