കെഎല്‍എം കണക്ടിന് കൊച്ചിയിൽ തുടക്കമായി

കൊച്ചി: കെഎല്‍എം കണക്ടിന് കൊച്ചിയില്‍ തുടക്കമായി. കെഎല്‍എം ആക്‌സിവ ഒരുക്കുന്ന ഉപഭോക്തൃ സമ്പര്‍ക്ക പരിപാടിയായ കെഎല്‍എം കണക്ട്, ഉദ്ഘാടനം ചെയ്ത് കെഎല്‍എം ആക്‌സിവ ഡയറക്ടര്‍ ഡോ. എം.പി. ജോസഫ്. ചടങ്ങിൽ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. നടൻ കലാഭവന്‍ പ്രജോദ് മുഖ്യാതിഥിയായിരുന്നു. സിഇഒ മനോജ് രവി, വൈസ് പ്രസിഡന്‍റ് വി.സി. ജോര്‍ജ്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ തീവ്രയത്‌ന പരിപാടിയായിട്ടാണ് കെഎല്‍എം കണക്‌ട് സംഘടിപ്പിക്കുന്നത്. അഞ്ചു ലക്ഷം ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുക എന്നതാണു പദ്ധതി ലക്ഷ്യമിടുന്നത്.