നിക്ഷേപ ബോധവത്കരണം; ‘സെബി വേഴ്‌സസ് സ്കാം’ ആരംഭിച്ചു

കൊച്ചി: വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും അവയില്‍നിന്നു സ്വയം എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചും നിക്ഷേപകരെ ബോധവത്കരിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) രാജ്യവ്യാപകമായി നിക്ഷേപക അവബോധ ക്യാമ്പയിന്‍ ‘സെബി വേഴ്‌സസ് സ്കാം’ തുടങ്ങി.
ഇത് സെക്യൂരിറ്റീസ് മാര്‍ക്കറ്റിലെ തട്ടിപ്പുകളില്‍ നിന്നു ചെറുകിട നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള സെബിയുടെ പ്രതിബദ്ധതയുടെ ഭാഗമായുള്ളതാണ്.