ദിവ്യ ദേശ്മുഖ് ലോക ചെസ്സ് ചാമ്പ്യൻ

ചെസ് വനിതാ ലോകകപ്പിൽ ദിവ്യ ദേശ്മുഖിന് കിരീടം. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് 19 വയസ്സുള്ള ദിവ്യ. സഹതാരവും പരിചയസമ്പന്നയുമായ ഗ്രാൻഡ്മാസ്റ്റർ കോനേരു ഹംപിയെ ആവേശകരമായ ടൈ-ബ്രേക്ക് ഫൈനലിൽ പരാജയപ്പെടുത്തിയാണ് ദിവ്യയുടെ ഈ ചരിത്രവിജയം. കിരീടനേട്ടം ദിവ്യയെ ഇന്ത്യയുടെ 88-ാമത് ഗ്രാൻഡ്മാസ്റ്റർ പദവിയിലേക്കും, ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ നാലാമത്തെ വനിതയായും ഉയർത്തി.