ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ശേഖരം കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദേശ നാണ്യ കരുതല്‍ ശേഖരം വീണ്ടും താഴ്ന്നു. ജൂലൈ 18ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 1.18 ബില്യണ്‍ ഡോളർ കുറഞ്ഞ 695.49 ബില്യണ്‍ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.ജൂലൈ 11 അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ നാണ്യശേഖരം 3.06 ബില്യണ്‍ ഡോളർ താഴ്ന്ന് 696.67 ബില്യണ്‍ ഡോളറിലെത്തിയതായി ആർബിഐ വ്യക്തമാക്കി.
അതെസമയം കരുതല്‍ ശേഖരത്തിന്‍റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തികള്‍ 1.201 ബില്യണ്‍ ഡോളർ കുറഞ്ഞ് 587.609 ബില്യണ്‍ ഡോളറിലായെന്ന് കേന്ദ്രബാങ്കിന്‍റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. സ്വർണശേഖരം 150 മില്യണ്‍ ഡോളർ കൂടി 84.499 ബില്യണ്‍ ഡോളറിലെത്തി.എസ്ഡിആർ 119 മില്യണ്‍ ഡോളർ കുറഞ്ഞ് 19.683 ബില്യണ്‍ ഡോളറിലെത്തി. ഐഎംഎഫില്‍ ഇന്ത്യയുടെ കരുതല്‍ ശേഖരം 13 മില്യണ്‍ ഡോളർ കുറഞ്ഞ് 4.698 ബില്യണ്‍ ഡോളറിലെത്തിയെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു.