March 26, 2026

കേരളത്തിലെ അടുത്ത സ്റ്റാർട്ടപ് ഹബ്ബ് ആയി വയനാട്

0
lakkidi-view-point-wayanad

വയനാടിനെ സംസ്ഥാനത്തെ അടുത്ത സ്റ്റാർട്ടപ് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് സ്റ്റാർട്ടപ് ഇന്ത്യ. കൊച്ചിയിൽ നടന്ന കേരള ഇന്നവേഷൻ ഫെസ്റ്റിവലിലാണ് പുതിയ പ്രഖ്യാപനം. ദേശീയ തലത്തിൽ ‘Aspirational Districts Programm’e (ADP) ലിസ്റ്റിൽ ഉൾപ്പെട്ട കേരളത്തിലെ ഒരേയൊരു ജില്ല വയനാടായിരുന്നു. ഇതേത്തുടർന്നാണ് മലയോര ജില്ലയെ ‘കൈപിടിച്ചുയർത്താൻ’ തീരുമാനമുണ്ടായത്. വയനാട്ടിലെ ടയർ II/III പ്രദേശങ്ങളിൽ ഇൻക്യുബേഷൻ സെന്ററുകൾ വികസിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകുമെന്ന് സ്റ്റാർട്ടപ് ഇന്ത്യ മേധാവി മമത വെങ്കടേഷ് അറിയിച്ചു.

കേരള സർക്കാരുമായും, ആത്മനിർമർ ഭാരത് പോലെയുള്ള കേന്ദ്ര പദ്ധതികളുമായും സഹകരിക്കുന്നതിനുള്ള നടപടിക്രമങ്ങളും നടക്കുകയാണ്. പ്രാദേശിക സ്റ്റാർട്ടപ് സംരംഭങ്ങളുമായി ബന്ധപ്പെട്ട് ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ (AIFs), സ്വകരായ നിക്ഷേപങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന് മുൻഗണന നൽകും. വയനാട്ടിൽ കൂടുതൽ സ്റ്റാർട്ടപ് സംരംഭങ്ങൾ വരുന്നതോടെ ട്രൈബൽ-റൂറൽ പ്രദേശങ്ങളിലടക്കം പരിസ്ഥിതി സൗഹാർദ സംരംഭങ്ങൾക്ക് അവസരമൊരുങ്ങും.

Leave a Reply

Your email address will not be published. Required fields are marked *