ഹൈറേഞ്ച് ഓട്ടോ സ്പെയര്‍ പാര്‍ട്സ് ദുബായില്‍ പ്രവര്‍ത്തനം തുടങ്ങി

ദുബായ്: യുഎയിലെ പ്രമുഖ ഓട്ടോ മൊബൈല്‍ സ്പെയർ പാർട്സ് സ്ഥാപനമായ ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് ദുബായ് ഇൻവെസ്റ്റ്മെന്‍റ് പാർക്കില്‍ പുതിയ ഷോറൂം തുടങ്ങി. ഖൂസ്,ഖിസൈസ്, റാഷിദിയ എന്നിവിടങ്ങളിലാണ് മറ്റു ബ്രാഞ്ചുകള്‍.ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് & സ്റ്റാർ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് ഡയറക്ടർമാരായ ജേക്കബ് ജി തയ്യില്‍ , ഷിബു സി ആർ , അരുണ്‍ ഗോപാല്‍, സന്തോഷ് കെ എസ് എന്നിവർ ചേർന്ന് പുതിയ ഷോറൂം ഉദ്‌ഘാടനം ചെയ്തു.ഉപയോക്താക്കള്‍ക്ക് ജാപ്പനീസ്, കൊറിയൻ വാഹനങ്ങളുടെ ഗുണമേന്മയുള്ള സ്പെയർ പാർട്സിന്‍റെ ശേഖരം, വിദഗ്ദ്ധ ഉപദേശം, ഗ്യാരണ്ടി, എന്നിവ കമ്പനിയില്‍ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.ദുബായ് ഇൻവെസ്റ്റ്മെന്‍റ് പാർക്കില്‍ വ്യാപാരത്തിന് മികച്ച സൗകര്യങ്ങളാണ് സർക്കാർ വകുപ്പുകള്‍ ഒരുക്കിയിട്ടുള്ളതെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി.എൻജിൻ ഘടകങ്ങള്‍, ബ്രേക്ക് സിസ്റ്റങ്ങള്‍, ഫില്‍ട്ടറുകള്‍, ഉള്‍പ്പെടെ വിവിധ ബ്രാൻഡുകള്‍ക്കും മോഡലുകള്‍ക്കുമായി അനുയോജ്യമായ ഓട്ടോ പാർട്‌സ് പുതിയ ഷോറൂമില്‍ ലഭ്യമാണ്.