വെബ് പോർട്ടലിന്റെ പുതിയ പതിപ്പുമായി അക്ബര്‍ ട്രാവല്‍സ്

മുംബൈ: ആഗോള ഭൂപടത്തില്‍ ഇന്ത്യയുടെ വിശ്വസ്ത യാത്രാസുഹൃത്തായ അക്ബർ ട്രാവല്‍സ് പുതിയ പ്രഖ്യാപനവുമായി രംഗത്ത്.ആഗസ്റ്റ് 15ന് വെബ് പോർട്ടലിന്റെ പുതിയ പതിപ്പ് ,www.akbartravels.com, സമർപ്പിക്കുമെന്ന് ചെയര്‍മാനും എംഡി കൂടിയായ ഡോ. കെ. വി. അബ്ദുള്‍ നാസർ വ്യക്തമാക്കി.
പുതിയ പോർട്ടലിന്റെ പ്രത്യേകത എന്നത് ഉപയോക്താക്കള്‍ക്ക് സ്വന്തമായി യാത്രകള്‍ തിരഞ്ഞെടുക്കാനും, പ്ലാൻ ചെയ്യാനും പരിഹാരങ്ങള്‍ കണ്ടെത്താനും വിവിധ ഉറവിടങ്ങള്‍ ആക്സസ് ചെയ്യാൻ കഴിയുന്ന സ്വയം സേവന ഫീച്ചറുകളാണ്.
യാത്ര മേഖലയില്‍ മാത്രം ഒതുങ്ങാതെ, എം ഡി ഡോ. അബ്ദുല്‍ നാസറിന്റെ ദീർഘ വീക്ഷണം ആരോഗ്യം, വിദ്യാഭ്യാസം, ഐടി, ഫോറിന്‍ എക്‌സ്‌ചേഞ്ച്, ലൊജിസ്റ്റിക്സ് എന്നീ ഇരുപതിലധികം കമ്പനികളില്‍ വ്യാപിച്ചു കിടക്കുകയാണ്.