സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു
സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണം ഗ്രാമിന് 9,145 രൂപയും പവന് 73,160 രൂപയുമാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വര്‍ണ വിലയിലും കുറവുണ്ടായി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 7,500 രൂപയിലാണ് വ്യാപാരം. വെള്ളി വിലയിലും ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 122 രൂപയിലാണ് കച്ചവടം പുരോഗമിക്കുന്നത്.
