September 9, 2025

ബഹുഭാഷ സംവിധാനമൊരുക്കി സിഡിഎസ്‌എല്‍ നിക്ഷേപ സംരക്ഷണ ഫണ്ട്

0
n6722398241752309269049f59b65e2f5a2792ae45c94d1b87b51adaa0ea983360ee240a93e711a33f32f7e

കൊച്ചി: 12ഭാഷകളില്‍ ലഭ്യമാകുന്ന പുതിയ നിക്ഷേപ ബോധവല്‍ക്കരണ സംവിധാനത്തിന് തുടക്കം കുറിച്ചു സിഡിഎസ്‌എല്‍ നിക്ഷേപ സംരക്ഷണ ഫണ്ട് (സിഡിഎസ്‌എല്‍ ഐപിഎഫ്) .സെബി ചെയര്‍പേഴ്‌സണ്‍ തുഹിന്‍ കാന്ത പാണ്ഡേ പ്രകാശനം നിര്‍വഹിച്ച ഈ വെബ്‌സൈറ്റിലൂടെ ഓഹരി വിപണിയിലെ ആശയങ്ങള്‍ ലളിതമായി അവതരിപ്പിക്കുകയും ഉത്തരവാദിത്തത്തോടു കൂടിയുള്ള നിക്ഷേപം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യാനാകും .നിക്ഷേപ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക സാക്ഷരത വര്‍ധിപ്പിക്കുന്നതിനുമുള്ള ഒരു നിര്‍ണായകമായ ചുവടുവെപ്പാണ് ഈ വെബ്‌സൈറ്റ്. മലയാളം,ഇംഗ്ലീഷ്,ഹിന്ദി,ആസാമീസ്,ബംഗാളി,ഗുജറാത്തി,മറാത്തി,കന്നഡ,തമിഴ്,തെലുഗു,ഒറിയ,പഞ്ചാബി തുടങ്ങിയ 12 ഭാഷകളിലുള്ള വിവരങ്ങള്‍ www.cdslipf.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.യഥാര്‍ത്ഥ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എന്നത് അറിവിലൂടെയുള്ള ശാക്തീകരണമാണെന്ന് സിഡിഎസ്‌എല്‍ ഐപിഎഫ് സെക്രട്ടറിയേറ്റ് സുധീഷ് പിള്ള പറഞ്ഞു. ഈ സംരംഭം നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ആത്മനിര്‍ഭര്‍ നിക്ഷേപകരെ കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടുമായി ഒത്തു പോകുന്നതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *