July 8, 2025

തൃശൂരില്‍ ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

0
images (6)

കൊച്ചി: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ടൂര്‍ ഓപ്പറേറ്ററായ ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഐസിഎല്‍ ഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങില്‍ തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, കെ. ബാലചന്ദ്രന്‍ എംഎല്‍എ, ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി സോളി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. തൃശൂരില്‍ പ്രവര്‍ത്തനമാരംഭിച്ചത്ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്‍റെ കേരളത്തിലെ ഹെഡ് ഓഫീസാണ്.

തൃശൂരില്‍ അഞ്ച് ഓഫീസുകള്‍കൂടി ഉടൻ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കെ.ജി. അനില്‍കുമാര്‍ പറഞ്ഞു. ഈ സാമ്പത്തികവര്‍ഷം തന്നെ കൊച്ചി ഉള്‍പ്പെടെ കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭിന്നശേഷിക്കാരായ 10 വിദ്യാര്‍ഥികള്‍ക്ക് ആദ്യമായി വിമാനയാത്ര നടത്തുന്നതിനുള്ള ടിക്കറ്റുകള്‍ ചടങ്ങില്‍ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *