July 8, 2025

ഓമ്‌നിബുക്ക് ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി എച്ച്‌പി

0
images (1) (7)

കൊച്ചി: എച്ച്‌പി പുതുതലമുറ എഐ ശേഷിയുള്ള ഓമ്‌നിബുക്ക് ലാപ്‌ടോപ്പുകള്‍ പുറത്തിറക്കി. ഈ പുതിയ എച്ച്‌പി ഓമ്‌നിബുക്ക് 5, 3 സീരീസുകള്‍ കുറഞ്ഞ വിലയില്‍ ശക്തമായ പുതുതലമുറ എഐ കഴിവുകള്‍ എത്തിക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ഓമ്‌നിബുക്ക് 5ല്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എക്‌സ് പ്ലസ് പ്രോസസറുകളും ഓമ്‌നിബുക്ക് 3ല്‍ എഎംഡി റൈസണ്‍ എഐ 300 സീരീസും വരുന്നതിനാല്‍ സെക്കൻഡില്‍ 45 മുതല്‍ 50 ട്രില്യണ്‍ വരെ പ്രവർത്തനങ്ങള്‍ നടത്താൻ ശേഷിയുള്ള എൻ‌പിയു ഉൾപ്പെടുത്തിയിരിക്കുന്നു.താങ്ങാനാവുന്ന നിരക്ക്, വിശ്വാസ്യത എന്നിവക്ക് പ്രാധാന്യം നൽകി രൂപകല്‍പ്പന ചെയ്ത ഇവ വിദ്യാർത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും മുതല്‍ ദൈനംദിന ഉപയോക്താക്കള്‍ക്ക് വരെ എഐയുടെ മികവ് ഉപയോഗിക്കാവുന്ന തരത്തിലുള്ളവയാണ്. 75,999 രൂപ മുതൽ എച്ച്‌പി ഓമ്‌നിബുക്ക് 5 14-ഇഞ്ച് ലഭ്യമാകും. എച്ച്‌പി ഓമ്‌നിബുക്ക് 3 14-ഇഞ്ച്, ഓമ്‌നിബുക്ക് 3 15-ഇഞ്ച് എന്നിവക്ക് 69,999 രൂപ മുതലും വില ആരംഭിക്കുന്നു. ഗ്ലേസിയർ സില്‍വർ നിറത്തില്‍ ഈ ലാപ്‌ടോപ്പുകള്‍ എച്ച്‌പി ഓണ്‍ലൈൻ സ്റ്റോറുകളിലും റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *