ഓട്ടോമൊബൈല്‍ വില്‍പ്പന 5 ശതമാനം വർദ്ധനവ് രേഖപെടുത്തി

ഇന്ത്യയിലെ ഓട്ടോമൊബൈല്‍ റീട്ടെയില്‍ വില്‍പ്പനയില്‍ ജൂണില്‍ ഏകദേശം 5 ശതമാനം വര്‍ധനവെന്ന് ഫാഡ. പാസഞ്ചര്‍ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഉള്‍പ്പെടെ എല്ലാ വാഹനങ്ങൾക്കും വളര്‍ച്ച കൈവരിച്ചു.
കഴിഞ്ഞ മാസം മൊത്തം ഓട്ടോമൊബൈല്‍ രജിസ്‌ട്രേഷന്‍ 20,03,873 യൂണിറ്റുകളായി. 2024 ജൂണിലെ 19,11,354 യൂണിറ്റുകളെ അപേക്ഷിച്ച് 4.84 ശതമാനം വര്‍ളർച്ചയാണ് ഇത്.
പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) റീട്ടെയില്‍ വില്‍പ്പന കഴിഞ്ഞ മാസം 2 ശതമാനം വർധിച്ചു 2,97,722 യൂണിറ്റായി. ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷം ഇത് 2,90,593 യൂണിറ്റായിരുന്നു.
ജൂണില്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന അഞ്ച് ശതമാനം വർധിച്ച് 14,46,387 യൂണിറ്റായി. വാണിജ്യ വാഹന (സിവി) രജിസ്‌ട്രേഷന്‍ 7 ശതമാനം വര്‍ധിച്ച് 73,367 യൂണിറ്റായി.ത്രീ വീലര്‍ റീട്ടെയില്‍ വില്‍പ്പന 7 ശതമാനം വര്‍ധിച്ച് 1,00,625 യൂണിറ്റായപ്പോള്‍ ട്രാക്ടര്‍ രജിസ്‌ട്രേഷന്‍ 9 ശതമാനം വര്‍ധിച്ച് 77,214 യൂണിറ്റായി.
ഏപ്രില്‍-ജൂണ്‍ കാലയളവില്‍ മൊത്തത്തിലുള്ള റീട്ടെയില്‍ വില്‍പ്പന 5 ശതമാനം ഉയർന്ന് 65,42,586 യൂണിറ്റായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 62,39,877 യൂണിറ്റായിരുന്നു. പിവി വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3 ശതമാനം വര്‍ധിച്ച് 9,71,477 യൂണിറ്റായി. അതുപോലെ, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരുചക്ര വാഹന രജിസ്‌ട്രേഷനുകള്‍ 5 ശതമാനം വര്‍ധിച്ച് 47,99,948 യൂണിറ്റായി.
ഏപ്രില്‍-ജൂണ്‍ കാലയളവില്‍ സിവി, മുച്ചക്ര വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന യഥാക്രമം 1 ശതമാനവും 12 ശതമാനവും വര്‍ദ്ധിച്ചു. ആദ്യ പാദത്തില്‍ ട്രാക്ടര്‍ രജിസ്‌ട്രേഷന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6 ശതമാനം വർധിച്ച് 2,10,174 യൂണിറ്റായി.