ലൈവ് സ്ട്രീമിംഗ് നയത്തിൽ വലിയ മാറ്റം വരുത്തി യൂട്യൂബ്

ലൈവ് സ്ട്രീമിംഗ് നയത്തിൽ വലിയ മാറ്റം വരുത്തി യൂട്യൂബ്. ഇനി മുതൽ 16 വയസ് തികഞ്ഞവർക്ക് മാത്രമേ ചാനലിൽ നിന്ന് ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കൂ. നേരത്തെ ഈ പ്രായപരിധി 13 വയസായിരുന്നു. അതായത്, ഇപ്പോൾ 13നും 15നും ഇടയിൽ പ്രായമുള്ള യൂട്യൂബേഴ്സിന് ലൈവ് സ്ട്രീം ചെയ്യുന്നതിന് മുതിർന്നവരുടെ സഹായം തേടേണ്ടിവരും.
ജൂലൈ 22 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോർട്ടുകൾ. 16 വയസിന് താഴെയുള്ള ഒരു യൂട്യൂബർക്ക് ലൈവ് സ്ട്രീം ചെയ്യണമെങ്കില്‍ കൂടെയൊരു മുതിർന്ന വ്യക്തി ഇനി നിർബന്ധമാണ്. ആ മുതിർന്ന വ്യക്തിക്ക് യൂട്യൂബ് ചാനലിന്‍റെ എഡിറ്റർ, മാനേജർ അല്ലെങ്കിൽ ഉടമയോ ആകാം എന്നും യൂട്യൂബിന്‍റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു.