17-ാമത് ബ്രിക്സ് ഉച്ചകോടി; യുഎഇ പ്രതിനിധി സംഘത്തെ അബുദാബി കിരീടാവകാശി നയിക്കും

17-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇ പ്രതിനിധി സംഘത്തെ നയിക്കും. ജൂലൈ ആറ് മുതല്‍ എഴ് വരെ ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് ഉച്ചകോടി. 2023 ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന 15-ാമത് ബ്രിക്സ് ഉച്ചകോടിയിലാണ് യുഎഇ ഈ കൂട്ടായ്മയിൽ അംഗത്വം നേടിയത്. ഇന്ത്യൻ സമയം വൈകിട്ട് ഏഴിനാണ് ബ്രിക്സ് അംഗരാജ്യങ്ങളുടെ ആദ്യ സെഷൻ. ആഗോള സുരക്ഷ, സമാധാനം എന്നതാണ് ഉച്ചകോടിയിലെ ആദ്യ അജണ്ട.