ആമസോണിൽ വൺപ്ലസ് ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കിഴിവുകൾ

2025ലെ ആമസോൺ പ്രൈം ഡേയിൽ തങ്ങളുടെ മുഴുവൻ ഉൽപ്പന്ന നിരയിലും പരിമിതകാല ഡീലുകൾ പ്രഖ്യാപിച്ച് വൺപ്ലസ്. ജൂലൈ 10 മുതൽ ഓഫറുകൾ ലൈവായി തുടങ്ങും. വൺപ്ലസ് 13, 13എസ്, 13ആര്‍ എന്നിവ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ വൺപ്ലസ് 13 സീരീസിനും നോർഡ് സിഇ4 ലൈറ്റ്, ഓഡിയോ പ്രൊഡക്ടുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയവയ്ക്കും കിഴിവുകൾ ലഭിക്കും.
ഈ ഓഫറുകൾ ആമസോൺ ഇന്ത്യയെ കൂടാതെ വൺപ്ലസ് വെബ്‍സൈറ്റ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് തുടങ്ങിയ മുൻനിര ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴിയും ജൂലൈ 10 മുതൽ ജൂലൈ 15 വരെ നടക്കുന്ന വൺപ്ലസ് മൺസൂൺ വിൽപ്പനയുടെ ഭാഗമായും ലഭ്യമാണെന്ന് കമ്പനി പറയുന്നു.