July 7, 2025

പുരസ്കാരം ഏറ്റുവാങ്ങി ഇന്ത്യൻ കോഫീ ഹൗസ്

0
IMG-20250703-WA0010

കണ്ണൂർ: ജി.എസ്.ടി കൃത്യമായി അടയ്ക്കുന്നതിലും സമയബന്ധിതമായി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലും കേന്ദ്ര ധനകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അംഗീകാരം കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (ഇന്ത്യൻ കോഫീ ഹൗസ്) ലഭിച്ചു.

സെൻട്രല്‍ ടാക്സ്, സെൻട്രല്‍ എക്സൈസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ ജി.എസ്.ടി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ ഹാളില്‍ വെച്ച്‌ നടന്ന ചടങ്ങില്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലില്‍ നിന്നും സംഘം സെക്രട്ടറി വി.കെ. ശശിധരൻ അഭിനന്ദനപത്രം ഏറ്റുവാങ്ങി.

ചലച്ചിത്രതാരം മോഹൻലാല്‍, സെൻട്രല്‍ ടാക്സ് എക്സൈസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ ചീഫ് കമ്മീഷണർ എസ്.കെ. റഹ്‌മാൻ എന്നിവ പ്രമുഖർ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *