ലുലു മാളുകളിലും ഡെയ്ലികളിലും ഷോപ്പിങ് ഉത്സവം

കൊച്ചി: സംസ്ഥാനത്തെ ലുലുമാളുകളിലും ലുലു ഡെയ്ലികളിലും ആകര്‍ഷകമായ വിലക്കിഴിവുകളുമായി ഷോപ്പിങ് ഉത്സവം. 50 ശതമാനം ഓഫറുകള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ,കോട്ടയം, പാലക്കാട് ലുലു മാളുകളിലും തൃപ്രയാര്‍ വൈമാളിലും തൃശൂര്‍ ഹൈലൈറ്റ് മാള്‍, മരട്ഫോറം മാള്‍, കൊല്ലം ഡ്രീംസ് മാള്‍ എന്നിവിടങ്ങളിലെ ലുലു ഡെയ്ലികളിലും ലഭിക്കും.ഷോപ്പിങ് ഉത്സവംആറാം തീയതി വരെയാണ് .നിലവില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്‌ട് എന്നിവിടങ്ങളില്‍ എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ തുടരുകയാണ്. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകള്‍ ഭാഗമാകുന്ന ലുലു ഓണ്‍ സെയിലും ആരംഭിക്കും. ലുലു കണക്‌ട്, ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയില്‍ നിന്നും 50 ശതമാനം വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങുവാനാകും.ഫ്ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഇലക്‌ട്രോണിക്സ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉൽപ്പന്നങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.50 ശതമാനം കിഴിവില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് റീട്ടെയില്‍ ഉൽപന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും ലഭിക്കും.