ആമസോണില്‍ ജൂലൈ 12 മുതൽ 14 വരെ പ്രൈം ഡേ

കൊച്ചി: പ്രമുഖ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ ആമസോണ്‍ ഇന്ത്യ പ്രൈം ഡേ 2025 പ്രഖ്യാപിച്ചു.പ്രൈം മെമ്പർമാർക്കു മാത്രമായി ജൂലൈ 12ന് പുലർച്ചെ 12 മുതല്‍ 14ന് രാത്രി 12 വരെ 72 മണിക്കൂർ മികച്ച ഡീലുകള്‍, സേവിംഗ്‌സ്, പുതിയ ലോഞ്ചുകള്‍, എക്‌സ്‌ക്ലൂസീവ് എന്‍റർടെയിൻമെന്‍റ് എന്നീ ഓഫറുകളുണ്ട്.ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകള്‍, എസ്ബിഐ ക്രെഡിറ്റ് കാർഡുകള്‍, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിലെയും എസ്ബിഐ ക്രെഡിറ്റ് കാർഡുകളിലെയും ഇഎംഐ ട്രാൻസാക്ഷനുകള്‍ എന്നിവ ഉപയോഗിച്ച് പേമെന്‍റ് ചെയ്യുമ്പോള്‍ 10 ശതമാനം ഇളവ് ലഭിക്കും.