മലബാര്‍ ഡിസ്റ്റിലറീസില്‍ ‘ജവാന്‍’ ഉത്പാദനം തുടങ്ങുന്നു

15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മലബാര്‍ ഡിസ്റ്റിലറീസില്‍ ‘ജവാന്‍’ മദ്യത്തിന്റെ ഉല്‍പാദനം തുടങ്ങുന്നു. ബ്ലെന്‍ഡിങ് ആന്‍ഡ് ബോട്‌ലിങ് പ്ലാന്റിന്റെ നിര്‍മാണ ഉദ്ഘാടനം ജൂലൈ ഏഴിനു രാവിലെ 11.30-ന് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. 2024 ജൂലായിലാണ് മലബാര്‍ ഡിസ്റ്റിലറീസില്‍ ജവാന്‍ മദ്യം ഉല്‍പാദനത്തിന് ഭരണാനുമതി ലഭിക്കുന്നത്. 2025 മാര്‍ച്ചില്‍ സാങ്കേതികാനുമതി ലഭിക്കുകയും ചെയ്ത്.
ഇതിനായി ബിവറേജസ് കോര്‍പ്പറേഷന് 25 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.29.5 കോടി രൂപയുടെ പദ്ധതിയില്‍ തുടക്കത്തില്‍ 15 കോടി മുടക്കാനാണ് ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് പൂര്‍ണ ഓട്ടോമാറ്റിക് ബോട്‌ലിങ് ലൈനില്‍ ദിവസേന 12,500 കെയ്സ് വരെ മാത്രം ഉല്‍പാദനമാണ് പുതിയ പദ്ധതിയിലുള്ളത്. ഇതിനായി പരമാവധി 25,000 ലിറ്റര്‍ വെള്ളമാണ് കണക്കാക്കുന്നത്.
ഇരുഭാഗത്തുനിന്നുമുള്ള പുഴകളില്‍നിന്ന് ശുദ്ധീകരിക്കാത്ത വെള്ളം മേനോന്‍പാറയിലെ കമ്പനിപരിസരത്തെ സംഭരണിയില്‍ എത്തിച്ച് ശുദ്ധീകരിക്കാനുള്ള സമാന്തരപദ്ധതി ജല അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്.2009 ജൂണിലാണ് ഷുഗര്‍ ഫാക്ടറിയുടെ മേനോന്‍പാറയിലെ സ്ഥലത്ത് മലബാര്‍ ഡിസ്റ്റിലറീസ് സ്ഥാപിക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന് കീഴില്‍ 10 ലൈന്‍ ബോട്‌ലിങ് പ്ലാന്റ് തുടങ്ങാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് 2018-ല്‍ ഒഴിവാക്കുകയായിരുന്നു.