July 7, 2025

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് – മെഡി അസിസ്റ്റ് സഹകരണം

0
IMG-20250627-WA0032

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് നൂതനമായ എഐ പിന്തുണയുള്ള ക്ലെയിം പ്ലാറ്റ്ഫോമായ ‘മാട്രിക്സ്’ സേവനത്തിനായി മെഡി അസിസ്റ്റുമായി സഹകരിക്കുന്നു. വേഗത്തിലുള്ള ക്ലെയിം തീര്‍പ്പാക്കല്‍, മെച്ചപ്പെട്ട ഉപഭോക്തൃ ഇടപെടല്‍, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള മികച്ച സേവനം എന്നിവ ലക്ഷ്യമിട്ടുള്ള സ്റ്റാര്‍ ഹെല്‍ത്തിന്‍റെ നിലവിലുള്ള ക്ലെയിം രീതിയില്‍ കൊണ്ടുവരുന്ന പ്രധാന മാറ്റങ്ങളുടെ ഭാഗമാണിത്.

എഐ ടൂളുകളിലൂടെ തട്ടിപ്പുകള്‍ കണ്ടെത്താനും ഇല്ലാതാക്കാനും, അതുപോലെ ചെലവ്, ദുരുപയോഗങ്ങളും കുറയ്ക്കാനും ഈ പങ്കാളിത്തം സഹായിക്കും. ഈ പങ്കാളിത്തം വഴി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്‍റെ ക്ലെയിംസ് സംവിധാനത്തെ ഭാവിയിലേക്കായി സജ്ജമാക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന ക്ലെയിമുകളുടെ എണ്ണം കൈകാര്യം ചെയ്യാനും പ്രവര്‍ത്തനങ്ങളില്‍ വേഗതയും സ്ഥിരതയും സുതാര്യതയും നിലനിര്‍ത്താനും ഈ പ്ലാറ്റ്ഫോം സഹായിക്കും.

ഈ മാറ്റത്തിന്‍റെ ഭാഗമായി ആശുപത്രികള്‍, പോളിസി ഉടമകള്‍, റെഗുലേറ്റര്‍മാര്‍ എന്നിവരില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന സേവനങ്ങള്‍ നിറവേറ്റുന്നതിനായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്‍റെ ഡിജിറ്റല്‍ ശേഷി വര്‍ദ്ധിപ്പിക്കുകയാണ്. ഈ പ്ലാറ്റ്ഫോമിന്‍റെ ഉപയോഗത്തിലൂടെ ബുദ്ധിപരമായ ഓട്ടോമേഷന്‍ നടപ്പിലാക്കുകയും, മാനുവല്‍ നടപടികള്‍ കുറയ്ക്കുകയും, പ്രവര്‍ത്തനക്രമം കാര്യക്ഷമമാക്കുകയും ചെയ്യുന്നതിലൂടെ നെറ്റ്വര്‍ക്കിലുടനീളം മികച്ച പ്രകടനം സാധ്യമാക്കുന്നു. തങ്ങളുടെ ഇന്‍ഹൗസ് ക്ലെയിം മാനേജ്മെന്‍റ് ശേഷികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വലിയൊരു മുന്നേറ്റമാണ് ഈ പങ്കാളിത്തം.

കൂടുതല്‍ കാര്യക്ഷമവും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതുമായ ക്ലെയിം സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ലാണിത്. ക്ലെയിമുകള്‍ ഇന്‍ഷുറന്‍സിന്‍റെ പ്രധാന ഘടകമാണ്. മെഡി അസിസ്റ്റിന്‍റെ പ്ലാറ്റ്ഫോം ഉപയോഗിച്ച് വേഗത, കൃത്യത, സ്ഥിരത എന്നിവ മെച്ചപ്പെടുത്തുകയാണ്, അതേസമയം തട്ടിപ്പുകള്‍, ചെലവുകള്‍, ദുരുപയോഗം എന്നിവയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു. മാനുവല്‍ ഇടപെടലുകള്‍ കുറയ്ക്കുകയും പ്രോസസ്സുകള്‍ക്ക് നിലവാരം കൊണ്ടുവരുന്നതിലൂടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും പോളിസി ഉടമകളുമായുള്ള വിശ്വാസം ഉറപ്പിക്കാനും തങ്ങള്‍ ലക്ഷ്യമിടുന്നു.

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ നടപ്പിലാക്കുന്ന മറ്റു നൂതന പ്രവര്‍ത്തനങ്ങളോടൊപ്പം ചേര്‍ന്ന്, ഇത് ആരോഗ്യ, ഹെല്‍ത്ത് കെയര്‍ മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന സുതാര്യവും വിശ്വസനീയവും ഉപഭോക്താവിന് മുന്‍ഗണന നല്‍കുന്നതുമായ ക്ലെയിം സേവനം നല്‍കുന്നതില്‍ ശ്രദ്ധ നല്‍കുന്നുവെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സിന്‍റെ എംഡിയും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു. ഈ മാറ്റത്തില്‍ പങ്കാളിയാകുന്നത് സന്തോഷിക്കുന്നു. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഇന്‍ഷുറന്‍സ് പ്രവര്‍ത്തനങ്ങളില്‍ വ്യവസായ നിലവാരം പുനര്‍നിര്‍വചിക്കാനും അതിലൂടെ പോളിസിയുടമകള്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കുമെന്നും മെഡി അസിസ്റ്റിന്‍റെ സിഇഒ സതീഷ് ഗിഡുഗു പറഞ്ഞു.

സ്ഥിരതയുള്ളതും നിലവാരമുള്ളതുമായ ക്ലെയിംസ് നിരീക്ഷണവും തീര്‍പ്പാക്കലും ഉറപ്പാക്കുന്ന നിയമങ്ങളും കോണ്‍ഫിഗറേഷനും അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ് ഈ പങ്കാളിത്തത്തിലൂടെ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ലഭിക്കുന്ന ഒരു പ്രധാന നേട്ടം. ഇത് വ്യക്തിപരമായ വിലയിരുത്തലുകള്‍ കുറയ്ക്കുകയും പ്രോസസ്സിന്‍റെ കൃത്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഈ പ്ലാറ്റ്ഫോം കോ-വര്‍ക്കിംഗ് സംവിധാനവും എഐ കോ-പൈലറ്റ് പിന്തുണയും നല്‍കുന്നു. ഇത് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്‍റെ ക്ലെയിം ടീമുകള്‍ക്ക് വേഗത്തിലും കൂടുതല്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലും തീരുമാനങ്ങള്‍ എടുക്കാനാകും. കൂടാതെ നൂതനമായ എഐ, മെഷീന്‍ ലേണിംഗ് ടൂളുകളിലൂടെ തട്ടിപ്പുകള്‍ കണ്ടെത്താനും തടയാനുമുള്ള കമ്പനിയുടെ കഴിവ് ശക്തിപ്പെടുത്തുന്നു.

ഇതുവഴി ഫലപ്രദമായ ചെലവ് കുറയ്ക്കാനും ക്ലെയിം പ്രോസസ്സിന്‍റെ വിശ്വാസ്യത സംരക്ഷിക്കാനും സഹായിക്കുന്നു. ഈ പങ്കാളിത്തം എഐ പിന്തുണയുള്ള ചാറ്റ്ബോട്ടുകള്‍, വെര്‍ച്വല്‍ അസിസ്റ്റന്‍റുമാര്‍, മൊബൈല്‍ ആപ്പുകളിലും വാട്ട്സ്ആപ്പിലും ലഭ്യമായ ഓമ്നിചാനല്‍ പിന്തുണ എന്നിവയിലൂടെ ഉപഭോക്തൃ ഇടപെടല്‍ ശക്തിപ്പെടുത്തുന്നു. ഒരു ഏകീകൃത എപിഐ ആര്‍ക്കിടെക്ചര്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ആരോഗ്യ സേവന ദാതാക്കള്‍, നാഷണല്‍ ഹെല്‍ത്ത് ക്ലെയിംസ് എക്സ്ചേഞ്ച് എന്നിവയ്ക്കിടയില്‍ സുരക്ഷിതവും തത്സമയവുമായ ഡാറ്റാ കൈമാറ്റം ഉറപ്പാക്കുന്നു. ഇത് എല്ലാ പങ്കാളികള്‍ക്കുമിടയിലെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നു. ഈ സഹകരണം ഇന്ത്യയിലെ ഡിജിറ്റല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് നവീകരണം, പ്രവര്‍ത്തന സജ്ജീകരണം, പോളിസി ഉടമകള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിലെ ശ്രദ്ധ എന്നിവയെല്ലാം ഒരുമിപ്പിച്ചുകൊണ്ടുള്ള ഒരു നിര്‍ണായക മുന്നേറ്റത്തെയാണ് കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *